Wednesday, 25 April 2012

ഒരു നഷ്ടബോധം



ഒടുവില്‍ ഏതോ വസന്തത്തില്‍ 
ഞങ്ങളുടെ പ്രണയവും പൂത്തു, കായിച്ചു.
അങ്ങ് അകലെ ഒരു കൊടുംങ്കാറ്റിന്‍ -
പോര്‍വിളി ഞങ്ങള്‍ കേട്ടു,
അവള്‍ പറഞ്ഞു നമ്മുടെ പ്രണയത്തെ 
അയലത്തെ  മാവില്‍ കെട്ടി തൂക്കാന്‍  
മരത്തില്‍ കയറാന്‍ എനിക്ക്അറിയാത്തതു-
കൊണ്ട് അവള്‍ ഇന്നും ജീവിക്കുന്നു
എന്‍റെ മിഴികളുടെ നനവായി,
അയലത്തെ വീട്ടിലെ കുടുംബിനിയായി  

ഒളിച്ചോട്ടം

പ്രണയത്തിന്‍ ഒടുവില്‍ അവര്‍ ഒന്നാകാന്‍ തീരുമാനിച്ചു. 
ഒളിച്ചോട്ടത്തിനുള്ള  ബസ്‌ സ്റ്റേഷനിലെ കാത്തിരുപ്പുകള്‍ക്കിടയില്‍
എപ്പോഴോ അവള്‍ അവന്‍റെ  മണിപേഴ്സും അതിലെ രണ്ടു പത്തു രൂപ 
നോട്ടും കണ്ടു. അതിലേ ഒരു പത്തു രൂപ  നോട്ടും വാങ്ങി അവള്‍ നടന്ന്
അകന്നു, അവളുടെ നാട്ടിലേക്കുള്ള  ബസിനു അടുത്തേക്ക്.

Monday, 23 April 2012

വീണ്ടും ഒരു കനവ്‌




എന്നിലൊരു കനവ്‌ ജനിക്കുന്നു വീണ്ടും 

നിശബ്ദമായി വളരുന്നു എന്നിലത് വേഗം 

തെക്കെ പറമ്പിലൊരു മാവു ഉലയുന്നു

ചുവട്ടില്‍ ഒരു കോടാലി മൂര്‍ച്ച തന്‍ ശബ്ധമുയരുന്നു

കരി മേഘം പൊഴിയാന്‍ കാത്തു നില്‍ക്കുന്നു 

കാറ്റ് അതു അലസ്സമായി വീശിയകറ്റുന്നു

മങ്ങിയ മദ്ധ്യാന വെയിലിലൊരു കൂട്ടം 

തൂമ്പയാല്‍ മണ്ണ് കിളച്ച്‌ അകറ്റുന്നു 

ഓലയാല്‍ മറച്ചൊരു പന്തലിന്‍ താഴെ 

ഒരു പറ്റം ആളുകള്‍ കാത്തു നില്‍ക്കുന്നു 

ഉള്ളില്‍ നിന്ന് ഒരു പിടി നിലവിളി ഉയരുന്നു 

തോരാത്ത മിഴികള്‍ തന്‍ എണ്ണം ഏറുന്നു 

എണ്ണ കുടിക്കുന്ന ചെമ്പന്‍ വിളക്കുകള്‍ 

നാലുകെട്ടിന്‍ കോണില്‍ കത്തി ജ്വാലിക്കുന്നു

രാമായണം ചൊല്ലി വരണ്ടൊരു തൊണ്ടകള്‍ 

ഉമ്മറകൊലായിൽ കുടിനീര് തേടുന്നു 

മുറ്റത്തു തിക്കുന്ന പരിചിതര്‍ക്കിടയില്‍ 

മുറ്റിയ വഴയില കീറില്‍ വെള്ള പുതപ്പിച്ച എന്നെ കിടത്തി 

ഒരു കോണില്‍ നില്‍ക്കുന്ന  പെരുമരച്ചൊട്ടിൽ 

എന്‍റെ രക്തബന്ധങ്ങള്‍ തളരുന്ന കണ്ടു ഞാന്‍  

അലറാം മുഴക്കിയാ മണി കേട്ട് ഉണരുമ്പോള്‍ 

പൂർത്തിയാകാത്തൊരു  കനവുമായി 

ഒരു രാവു കൂടി പോയ്‌ മറഞ്ഞു  

Tuesday, 10 April 2012

ഒരു പ്രണയലേഖനം

എന്‍റെ സ്നേഹിതക്ക്‌ ,
                     ദിനവും ഒരേ വീഥിയില്‍ കണ്ടു മുട്ടുന്ന നമ്മള്‍ക്കിടയില്‍ ഇങ്ങനെ ഒരുകടലാസ്സു കഷ്ണത്തിന്റെ അവശ്യകതയെ കുറുച്ച്  നിനക്ക്  സംശയം ഉണര്‍ന്നേക്കാം. ഒരു പക്ഷെ മനസ്സിന്റെ ചില വികാരങ്ങള്‍ വെളിപ്പെടുത്താന്‍ നാവിനെക്കാള്‍ നല്ലത് ഈ കടലാസ്സ് തന്നെ എന്ന് എനിക്ക്തോന്നുന്നു.    തല്‍ക്കാലം ഇതിനെ ഒരു പ്രണയലേഖനം എന്ന്  വിളിക്കാം. ആദ്യമൊക്കെ യാത്രക്ക് ഇടയില്‍ നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ സഹയാത്രിക എന്നതിലുപരി മറ്റൊന്നും എനിക്ക്  അനുഭവപ്പെട്ടിരുന്നില്ല. താമസിക്കാതെ ഞാന്‍ മനസിലാക്കി ബസ്സ്‌ സ്റ്റേഷന്‍നിലും റെയില്‍വേ സ്റ്റേഷന്‍നിലും ഒക്കെ എന്‍റെ മിഴികള്‍ നിന്നെ തേടുന്നതായ്. ഒരു ദിവസം നിന്നെ കണ്ടില്ലെങ്കില്‍ മനസിന്‍റെ സമ്മിശ്ര പ്രതികരണങ്ങളുടെ അവസാനം വേദന മാത്രം ബാക്കിയാവുന്നതും ഞാനറിഞ്ഞു. ഇനി വൈകുന്നതില്‍ അര്‍ഥമില്ല എന്ന് മനസിലായത്   കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു ശ്രമത്തിനു മുതിരുന്നത്. എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് ഈ തൂലികയിലൂടെ അറിയിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വല്ലാത്തൊരു ഭയം അനുഭവപ്പെടുന്നു .നിന്‍റെ ചുറ്റുപ്പാടുകള്‍ പ്രതികരിക്കും എന്നതിലുപരി നിന്‍റെ പ്രതികരണം ആണ് എന്നെ ഭയപ്പെടുത്തുന്നത്‌.  നീ എന്നെ പ്രണയിക്കണമെന്നു വാശി പിടിക്കാന്‍ ഞാന്‍ ആരുമല്ല.പക്ഷെ നീ എന്‍റെ പ്രണയം കാണാതിരിക്കരുത്  എന്ന് ഒരു അപേക്ഷ എനിക്കു ഉണ്ട്. മതവും, ജാതിയും, രക്തബന്ധങ്ങളും  എന്‍റെ    പ്രണയാഗ്നിക്ക്  മുന്പില്‍ ഒരു തടസ്സമാകില്ലെന്നു  ഞാന്‍ വിശ്വസിക്കുന്നു. പിന്നെ ആഡംബര ലോകത്തെ അത്ഭുതങ്ങള്‍ നിനക്ക് മുന്‍പില്‍ കാഴ്ച്ചവെക്കാമെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല . നിന്‍റെ പരിമതികളും വേദനകളും മനസ്സിലാക്കി നിനക്കുമേല്‍ ഒരു സാന്ത്വനമായി വര്‍ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിന്നോടോപ്പമുള്ള ജീവിതയാത്രയില്‍ ഒരു കുളിര്‍കാറ്റു പോലെ ഒരു തണല്‍ മരം പോലെ മരണം കീഴ്പ്പെടുത്തില്ലെങ്കില്‍ അനുഗമിക്കുമെന്നു വാക്ക് തരുന്നു .  നാവിന്‍റെ  കാണാമറയങ്ങളില്‍ മനസ്സിന്‍റെ മായാപ്രവഞ്ചം തീര്‍ക്കുന്ന പലവാക്കുകളും ഈ തൂലികയില്‍ പ്രതിഫലിപ്പിക്കാന്‍ എനിക്ക് സാധിക്കുന്നില്ല.നിന്‍റെ മൊഴികളില്‍ ആനന്ദകരമായ ഒരു മറുപടി വിരിയട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. മറിച്ചു ആലോചിക്കാന്‍ എന്‍റെ ആത്മവിശ്വാസം അനുവദിക്കുന്നില്ല. ഇതിനു ഒരു അവസാനം ആവശ്യമായത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല   നിര്‍ത്തുന്നു. 
                                                                   
                                                                               നിന്‍റെ സഹയാത്രികന്‍                                                                                                        

Monday, 9 April 2012

ഇന്നലെ വൈകുന്നേരത്തെ ഭ്രാന്ത്

പകുതി കഴിഞ്ഞ  മദ്യ കുപ്പി 

കഴുകാത്ത രണ്ടു  ഗ്ലാസ്സുകള്‍ 


പകുതി വെള്ളം തീര്‍ന്ന ഒരു ജഗ്ഗ്

പ്ലേറ്റില്‍ വീര്‍പ്പു മുട്ടുന്ന നാലു എല്ലിന്‍ കഷ്ണങ്ങള്‍ 

അതിനു ചുറ്റും അല്‍പ്പം മാംസം 

ഇന്നലെ ഏരന്നു കുടിച്ചവര്‍‍, ഇന്ന് മരിച്ചു കിടക്കുന്നു

ഇനി ഞാന്‍ കാല് പിടിക്കണം ഇവിടന്നു കുഴിയിലേക്ക് 
                                                                                   എടുക്കാന്‍ ‍ 

ബോധം അടര്‍ന്നപ്പോഴേ മരിക്കുന്നതായിരുന്നു നല്ലത് "

ചോര തുപ്പുന്നത് അറിയണ്ടായിരുന്നു 
വീണ്ടും അന്നനാളത്തിലെ ചോര ഉണങ്ങി 

ഗ്ലാസ്സിന്‍റെ കാത്തിരുപ്പും   കഴിഞ്ഞു 

അത് വീണ്ടും പതഞ്ഞു നിറഞ്ഞു 

Sunday, 8 April 2012

രാത്രി മഴ



നിന്നില്‍ ഉറക്കെ കരയാന്‍ ഞാന്‍ കൊതിച്ചിരുന്നു 

നിന്നില്‍ ഉറക്കെ ചിരിക്കാന്‍ കൊതിച്ചിരുന്നു 

നിന്നില്‍ പടര്‍ന്നു ലയിക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു 

വിരസമായ  സായാഹ്നങ്ങളില്‍ നുരഞ്ഞു പതയുന്ന ലഹരികളില്‍ 

നീലിമയായ ആകാശങ്ങളെ  കരി വാരി തേച്ചു നീ വരുന്നത് 

ഞാന്‍ കാത്തു നില്‍ക്കുമായിരുന്നു 

ആദ്യം ശാന്തയായ്  പിന്നെ കോപാകുലയായി 

നീ എന്നെ ശാസിച്ചിരുന്നു , എന്റെ പ്രണയമായി 

അവര്‍ നിന്നെ രാത്രി മഴ എന്നു വിളിച്ചു .

 'ഞാനോ "'''''''''??????????????????????


സ്വപ്നം



ഇന്നലയും നീ വന്നു ഇരുട്ടിന്റെ മറ തേടി

എന്നെ ചിരിപ്പിച്ചു കരയിച്ചു കൊതിപ്പിച്ചു

നീ മറഞ്ഞു,പകല്‍ വിടരും മുന്‍പേ

പണ്ടും നീ അങ്ങനെ ആയിരുന്നല്ലോ

വീഥിയും പടവുകളും നീല ജലാശയങ്ങളും താണ്ടി

ഞാന്‍ ദാഹിക്കുമ്പോള്‍ ഒരു വാക്ക് പോലും പറയാതെ

നീ മറയും ആയിരുന്നു പകല്‍ വിടരും മുന്‍പേ

നീ ആരായിരുന്നു . എപ്പോഴോ ഞാന്‍ കെട്ടിവച്ച

ഇന്നലകളുടെ വിഴ്പ്പു ഭാണ്ഡം തുറന്നു എന്നെ

നുള്ളി നോവിച്ചു ,പകലിനെ പേടിച്ചു മറയുന്ന

നീ എന്നെ പ്രണയിച്ചിരുന്നോ ?


     ‘’ഇല്ല”’

പക്ഷെ ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു

എന്റെ സ്വപ്നങ്ങളായി .